ഹെയർ ട്രാൻസ്പ്ലാന്റിന് ശേഷം യുവാക്കളുടെ മുഖം തടിച്ചുവീർത്തു; പിന്നാലെ മരണം; ഒളിവിൽ പോയ ദന്തഡോക്ടർ കീഴടങ്ങി

കേസെടുത്തതിന് പിന്നാലെ ദന്തഡോക്ടർ ഒളിവിൽ പോകുകയായിരുന്നു

dot image

ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി. ഉത്തര്‍പ്രേദശിലെ കാന്‍പൂരിലാണ് സംഭവം. 'എംപയര്‍ ക്ലിനിക്' എന്ന സ്ഥാപനം നടത്തിയിരുന്ന ഡോ. അനുഷ്‌ക തിവാരിയാണ് തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ശേഷം ജയിലില്‍ അടച്ചു.

കാന്‍പൂര്‍, ഫറൂഖാബാദ് സ്വദേശികളായ യുവ എന്‍ജീനിയര്‍മാരുടെ മരണവുമായി ബന്ധപ്പെട്ട് അനുഷ്‌ക തിവാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കാന്‍പൂര്‍ സ്വദേശി വിനീത് ദുബെയുടെ മരണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടര്‍ക്കെതിരെ ആദ്യം പരാതി നല്‍കിയത്. മാര്‍ച്ച് പതിമൂന്നിന് ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായ ദുബെയ്ക്ക് ഇതിന് പിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു പരാതി. യുവാവിന്റെ മുഖം തടിച്ചുവീര്‍ത്തതായും ഇതിന് പിറ്റേദിനസം മരണം സംഭവിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സംഭവം വാര്‍ത്തയായതോടെയാണ് ദന്ത ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഫറൂഖാബാദ് സ്വദേശിയായ മായങ്ക് ഖട്ടിയാറിന്റെ സഹോദരന്‍ അഖില്‍ കുമാര്‍ രംഗത്തെത്തിയത്. മായങ്ക് ഖട്ടിയാര്‍ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചികിത്സ തേടിയിരുന്നുവെന്നും ഇതിന് പിന്നാലെ മുഖം വീര്‍ത്തുവന്നതായും മായങ്കിന്റെ സഹോദരന്‍ അഖില്‍ കുമാര്‍ ആരോപിച്ചു. തുടര്‍ന്ന് മായങ്കിന് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ മായങ്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഈ സംഭവം നടന്നത്. പരണ്ട് പരാതികളും വിശദമായി പരിശോധിച്ച പൊലീസ് അനുഷ്‌ക തിവാരിക്കെതിരെ കേസെടിത്തു. ഇതിന് പിന്നാലെ അനുഷ്‌ക തിവാരി ഒളിവില്‍ പോകുകയായിരുന്നു.

Content Highlights- Two engineers died after hair transplant; UP dentist surrenders months later

dot image
To advertise here,contact us
dot image