
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും പങ്കാളി ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും. രാമക്ഷേത്രത്തൊടൊപ്പം ഹനുമാന്‍ ക്ഷേത്രവും ദമ്പതികള്‍ സന്ദര്‍ശിച്ചു. ഇരുവരും പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഐപിഎല്ലിൽ ആര്‍സിബിയും എസ്ആര്‍എച്ചും തമ്മിലുള്ള മത്സരത്തിന് വേണ്ടി മെയ് 23ന് ലഖ്‌നൗവിലെത്തിയതിന് പിന്നാലെയാണ് ഇരുവരും ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. മാച്ചിനിടയില്‍ കോഹ്‌ലിക്ക് വേണ്ടി ആര്‍പ്പ് വിളിക്കുന്ന അനുഷ്‌കയുടെ വീഡിയോകളും പ്രചരിച്ചിരുന്നു.
കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇരുവരും വൃന്ദാവനിലെ പ്രേമാനന്ദ് മാഹാരാജിനെയും സന്ദര്‍ശിച്ചിരുന്നു. 2017ലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മക്കളുമുണ്ട്.
Content Highlights: Virat Kohli and Anushka Sarma visits Ram Mandir