
പാറ്റ്‌ന: ബിഹാറില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് പുതിയ അഭിപ്രായ സര്‍വേ. അതേ സമയം സംസ്ഥാനത്തെ പുരുഷന്‍മാര്‍ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാഗത്ബന്ധന്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.
മെയ് ആദ്യ വാരം പുറത്തുവന്ന ഇന്‍ക്ഇന്‍സൈറ്റ് അഭിപ്രായ സര്‍വേയിലാണ് ഈ ഫലം. ഒരു മാസം നീണ്ടുനിന്ന സര്‍വേ സംസ്ഥാനത്തെ 243ല്‍ 194 മണ്ഡലങ്ങളിലായാണ് നടന്നത്.
സംസ്ഥാനത്തെ യുവത്വം എന്‍ഡിഎയ്ക്ക് വോട്ട് ചെയ്‌തേക്കാം. പക്ഷെ മുഖ്യമന്ത്രിയായി യുവജനങ്ങളിലെ ഭൂരിപക്ഷം പേരും ആര്‍ജെഡിയുടെ തേജസ്വി യാദവിനെയാണ്. സര്‍വേയില്‍ പങ്കെടുത്ത 18-29 പ്രായത്തിനിടയിലുള്ളവരില്‍ 44.6 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നു.39.5 ശതമാനം പേര്‍ മഹാഗത്ബന്ധന് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യുമെന്ന് 0.76 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെടുന്നത്. 42 ശതമാനം പേര്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി കാണാന്‍ ഇഷ്ടപ്പെടുന്നു. 27.7 ശതമാനം പേര്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നു.
അതേ സമയം 60.4 ശതമാനം സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. 28.4 ശതമാനം സ്ത്രീകളാണ് മഹാഗത്ബന്ധന് വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്. 45 ശതമാനം സ്ത്രീകള്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നു. 31 ശതമാനം സ്ത്രീകള്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. അതേ സമയം 45.8 ശതമാനം പുരുഷന്‍മാര്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നു.
ആകെ നോക്കുമ്പോള്‍ തേജസ്വി യാദവിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണക്കുന്നു. 39 ശതമാനം പേരാണ് തേജസ്വി യാദവിനെ പിന്തുണക്കുന്നത്. ഏതാണ്ട് 34 ശതമാനം പേരാണ് നിതീഷ് കുമാറിനെ പിന്തുണക്കുന്നത്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെഡിയു നേതൃത്വം നല്‍കുന്ന എന്‍ഡിഎയും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുകക്ഷികളും നേതൃത്വം നല്‍കുന്ന മഹാഗത്ബന്ധനും തമ്മിലാണ് പ്രധാന പോരാട്ടം.
Content Highlights: opinion poll that placed Tejashwi Yadav as the top choice for the Bihar CM