തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ നേരിൽ സന്ദർശിച്ചു; രണ്ട് പൊലീസുകാ‍ർക്ക് സ്ഥലം മാറ്റം

'ഓപ്പറേഷൻ സിന്ദൂർ' വിജയം ആഘോഷിക്കാൻ ബിജെപി തിരുപ്പൂരിൽ നടത്തിയ ഘോഷയാത്രയിൽ പങ്കെടുക്കാനാണ് നൈനാർ നാഗേന്ദ്രൻ എത്തിയത്

dot image

തിരുപ്പൂർ : തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ നേരിൽ സന്ദർശിച്ച രണ്ട് പൊലീസുകാർക്കു സ്ഥലം മാറ്റം. തിരുപ്പൂർ നോർത്ത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചിന്നസാമി, അനുപ്പർപാളയം സ്റ്റേഷനിലെ കോൺസ്റ്റബിൾ മന്ത്രം എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്. രാജേന്ദ്രൻ സ്ഥലം മാറ്റിയത്.

ഇരുവരെയും തിരുപ്പൂർ സിറ്റി സായുധ റിസർവ് ബറ്റാലിയനിലേക്കാണ് സ്ഥലം മാറ്റിയത്. 'ഓപ്പറേഷൻ സിന്ദൂർ' വിജയം ആഘോഷിക്കാൻ ബിജെപി തിരുപ്പൂരിൽ നടത്തിയ ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എത്തിയത്.

മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും എത്തിയിരുന്നു. സംഭവം അന്വേഷിച്ച് ഉറപ്പുവരുത്തിയശേഷമാണ് അവരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് കമ്മിഷണർ പുറപ്പെടുവിച്ചത്.

Content Highlights:Two policemen who visited President Nainar Nagendran in person have been transferred

dot image
To advertise here,contact us
dot image