
പൃഥ്വിരാജിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഡ്രാമ ചിത്രമാണ് അയാളും ഞാനും തമ്മിൽ. മികച്ച അഭിപ്രായം നേടിയ സിനിമ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തില്‍ കലാഭവന്‍ മണി പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ആ സീന്‍ ചെയ്യാന്‍ കലാഭവന്‍ മണിക്ക് മടിയായിരുന്നെന്ന് ലാല്‍ ജോസ് പറഞ്ഞു. ആ സീന്‍ വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നാണെന്നും അത് വര്‍ക്കാകില്ലെന്ന് കലാഭവന്‍ മണി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'അയാളും ഞാനും തമ്മില്‍ എന്ന പടത്തില്‍ കലാഭവന്‍ മണിയുടെ ക്യാരക്ടര്‍ രാജുവിന്റെ കാല് പിടിക്കുന്ന ഒരു സീനുണ്ട്. ആ സിനിമയിലെ ഏറ്റവും ഇമോഷണലായിട്ടുള്ള സീനുകളില്‍ ഒന്നാണത്. പക്ഷേ ആ സീനില്‍ രാജുവിന്റെ കാല് പിടിക്കാന്‍ മണിക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. അതിന് മണി പറഞ്ഞ കാരണം ന്യായമായിരുന്നു.
ആ സീനില്‍ അങ്ങനെയൊരു കാര്യം ചേര്‍ത്താല്‍ ഭയങ്ക ഡ്രാമാറ്റിക്കാകുമെന്നായിരുന്നു മണി പറഞ്ഞത്. ‘കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല’ എന്ന് മണി പറഞ്ഞു. പക്ഷേ, എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞു. അയാള്‍ അവസാനം കണ്‍വിന്‍സായി,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlights: Lal Jose on Kalabhavan Mani in the movie Ayalum Njanum Thammil