പട്‌നയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു

ചായകുടിച്ച് മടങ്ങുന്നതിനിടെ അക്രമികള്‍ മല്‍ഹോത്രക്ക് നേരെ വെടിയുയര്‍ത്തുകയായിരുന്നു

dot image

പട്‌ന:പട്‌നയിലെ സുല്‍ത്താന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഭിഭാഷകന്‍ വെടിയേറ്റുമരിച്ചു. ജിതേന്ദ്ര സിങ്ങ് മല്‍ഹോത്ര(58) ആണ് മരിച്ചത്. ചായകുടിച്ച് മടങ്ങുന്നതിനിടെ അക്രമികള്‍ മല്‍ഹോത്രക്ക് നേരെ വെടിയുയര്‍ത്തുകയായിരുന്നു എന്ന് പട്‌ന ഈസ്റ്റ് എസ് പി പരിടചയ് കുമാര്‍ പറഞ്ഞു.

വെടിയേറ്റ മല്‍ഹോത്രയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.സംഭവ സ്ഥലത്ത് നിന്ന് മൂന്ന് ബുള്ളറ്റുകള്‍ പൊലീസ് കണ്ടെടുത്തെന്നും പരിടചയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പട്‌ന സിറ്റി എ എസ് പി അതുലേഷ് ത്സാ സംഭവ സ്ഥലം സന്ദര്‍ശിച്ചു.അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബീഹാറില്‍ റിപ്പേര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.

dot image
To advertise here,contact us
dot image