'ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ കേന്ദ്ര സർക്കാ‍ർ രാഷ്ട്രീയ നേട്ടംകൊയ്യാൻ ശ്രമിക്കുന്നു' ; കോണ്‍ഗ്രസ്

ഇന്ത്യയുടെ സൈനിക നടപടിയെ പിന്തുണച്ചിട്ടും കോൺ​ഗ്രസിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് ജയ്റാം രമേശ് ആരോപിച്ചു

dot image

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ കേന്ദ്ര സർക്കാ‍ർ രാഷ്ട്രീയ നേട്ടംകൊയ്യാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയെ പിന്തുണച്ചിട്ടും കോൺ​ഗ്രസിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് കമ്മ്യൂണിക്കേഷന്‍ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്  ജയ്റാം രമേശ് ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂരിൽ നിന്ന് രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനായി മെയ് 25 ന് പ്രധാനമന്ത്രി എൻ‌ഡി‌എ മുഖ്യമന്ത്രിമാരുടെ മാത്രം ഒരു യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. അതേ സമയം, പാകിസ്താനിൽ നിന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായി എല്ലാ പാർട്ടികളിലെയും എംപിമാർ വിദേശത്തേക്ക് ഒരു പ്രതിനിധി സംഘമായി പോകണമെന്ന് അദ്ദേഹം ഇപ്പോൾ ആവശ്യപ്പെടുന്നുണ്ടെന്നും ജയറാം രമേശ് വിമ‍ർശനം ഉയ‍ർത്തി. എന്നിരുന്നാലും നയതന്ത്ര സംരംഭം വളരെ ആവശ്യമാണെന്നും കോൺ​ഗ്രസ് അതിനാൽ ദേശിയ താത്പര്യത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ വിഷയങ്ങളെ തങ്ങൾ ബിജെപിയെ പോലെ രാഷ്ട്രീയവത്കരിക്കില്ലായെന്നും കോൺ​ഗ്രസ് പ്രതിനിധി സംഘങ്ങളുടെ ഭാ​ഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- 'Central government is trying to gain political advantage in the name of Operation Sindoor'; Jairam Ramesh

dot image
To advertise here,contact us
dot image