പൂഞ്ചില്‍ പാക് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു

dot image

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ പൂഞ്ചില്‍ നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 43 പേര്‍ക്ക് പരിക്കേറ്റെന്നും മരണപ്പെട്ടവരെല്ലാം പൂഞ്ച് സ്വദേശികളായ കശ്മീരികളാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പൂഞ്ചിലേയും താങ്ദാറിലെയും ജനവാസമേഖലകളിലാണ് ഷെല്ലാക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൂഞ്ചില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം.

ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ പാകിസ്താനെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്താനിലെ ഭവല്‍പൂര്‍, മുറിട്‌കെ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവിടങ്ങളിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരടക്കം 32 പേര്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. ആക്രമണത്തിനുപിന്നാലെ വ്യോമാക്രമണത്തിന് സാധ്യതയുളള, പാകിസ്താന് തൊട്ടടുത്തുളള 10 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചിട്ടിരുന്നു. ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണ് എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.

Content Highlights: 15 deaths in pakistan attack poonch border

dot image
To advertise here,contact us
dot image