'സൈനികര്‍ക്ക് പൂര്‍ണ പിന്തുണ, ചുട്ട മറുപടി നല്‍കിയിരിക്കും'; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പാകിസ്താനിലേക്ക് ജലമൊഴുക്ക് തടയാന്‍ ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടുണ്ട്.

dot image

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്തമാണ്. മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അതേ സമയം സൈനിക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ അതിര്‍ത്തിയില്‍ അതീവ ജാഗ്രത. സൈന്യം ബങ്കറുകള്‍ സജജമാക്കി. വ്യോമസേന സൈനികശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എയര്‍ ചീഫ് മാര്‍ഷല്‍ കൂടിക്കാഴ്ച നടത്തി. കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. നിയന്ത്രണ രേഖയിലെ പ്രകോപനത്തിനും സേന തിരിച്ചടി നല്‍കി. പാകിസ്താനിലേക്ക് ജലമൊഴുക്ക് തടയാന്‍ ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടുണ്ട്.

Content Highlights: rajnath singh says give a "befitting reply" to those who cast an evil eye on India

dot image
To advertise here,contact us
dot image