BCCI യെ വെല്ലുവിളിച്ച് ദിഗ്‌വേഷ് രാതി; ഗ്രൗണ്ടിലേക്ക് മാറ്റിയെഴുതിയ സെലിബ്രേഷൻ ഇത്തവണ കൈകളിൽ തന്നെ!

നേരത്തെ രണ്ട് തവണ ബിസിസഐ യുടെ പിഴ ലഭിച്ചതിനാൽ സെലിബ്രേഷൻ ഗ്രൗണ്ടിലെഴുതി ആഘോഷിക്കുന്ന രീതിയിലാക്കിയിരുന്നു

dot image

ഒരിടവേളയ്ക്ക് ശേഷം തന്റെ സിഗ്നേച്ചർ സെലിബ്രേഷനുമായി ദിഗ്‌വേഷ് രാതി. പഞ്ചാബിനെതിരായ മത്സരത്തിൽ ശ്രേയസ് അയ്യരുടെയും പ്രഭ്സിമ്രാന്റെയും വിക്കറ്റുകൾ നേടിയ താരം ഇത്തവണ കൈകളിൽ തന്നെയാണ് നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്. നേരത്തെ രണ്ട് തവണ ബിസിസഐ യുടെ പിഴ ലഭിച്ചതിനാൽ സെലിബ്രേഷൻ ഗ്രൗണ്ടിലെഴുതി ആഘോഷിക്കുന്ന രീതിയിലാക്കിയിരുന്നു. ഗ്രൗണ്ടിലേക്ക് മാറ്റിയതിന് ശേഷം രാതിക്ക് ബിസിസിഐ പിഴ ഇട്ടിരുന്നില്ല. എന്നാൽ വീണ്ടും കൈകളിൽ തന്നെ ആഘോഷിക്കാൻ തുടങ്ങിയതോടെ ബിസിസിഐ പിഴ വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കെസ്രിക് വില്യംസിനെ അനുകരിച്ചാണ് ദിഗ്‌വേഷ് രാതി നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തുന്നത്. 2017ൽ ജമൈക്കയിൽ നടന്ന ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയെ പുറത്താക്കിയ ശേഷം ക്രെസിക് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. താൻ എറിഞ്ഞിട്ട ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നുവെന്നാണ് ഇത്തരമൊരു സെലിബ്രേഷന്റെ അർത്ഥമെന്നാണ് ക്രെസിക് വില്യംസിന്റെ വാദം.

അതേ സമയം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്‌സ് മികച്ച സ്കോറാണ് കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി. പഞ്ചാബിനായി ഓപണർ പ്രഭ്സിമ്രാൻ 48 പന്തിൽ 91 റൺസ് നേടി. ഏഴ് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

ജോഷ് ഇംഗ്ലിസ് 14 പന്തിൽ 30 റൺസും ശ്രേയസ് അയ്യർ 25 പന്തിൽ 45 റൺസും നേടി. ശശാങ്ക് സിങ് 15 പന്തിൽ 33 റൺസ് നേടിയപ്പോൾ നേഹൽ വദ്ഹേര 16 റൺസെടുത്തും സ്റ്റോയിൻസ് 15 റൺസെടുത്തും മികച്ച സംഭാവനകൾ നൽകി. ലഖ്‌നൗവിന് വേണ്ടി ആകാശ് സിങ്, ദിഗ്‌വേഷ് രാതി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Content highlights: Digvesh Rathi again with his Celebration on hand

dot image
To advertise here,contact us
dot image