ബെം​ഗളൂരുവിലെ കനത്ത മഴയിലും കാറ്റിലും മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഓട്ടോഡ്രൈവർ മഹേഷ് ആണ് മരിച്ചത്

dot image

ബെം​ഗളൂരു: ബെം​ഗളൂരുവിൽ മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോഡ്രൈവർ മഹേഷ് ആണ് മരിച്ചത്. ബെം​ഗളൂരുവിലെ കത്രിക്കുപ്പെയിൽ റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് മുകളിൽ ആയിരുന്നു മരം വീണത്. കഴി‍ഞ്ഞ ദിവസം ബെംഗളൂരുവിൽ പെയ്ത വേനൽ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

അതേസമയം ബെംഗളൂരുവിൽ മെയ് ആറ് വരെ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും അത് കർണാടക, തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇതേ തുടർന്ന് ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ, രാമനഗര, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുംകൂർ, ദാവണഗെരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ബെല്ലാരി, ചിത്രദുർഗ, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Content Highlights:Auto driver dies after being hit by falling tree during heavy rains in Bengaluru

dot image
To advertise here,contact us
dot image