പിന്‍വലിച്ചിട്ട് രണ്ടുവര്‍ഷം: 6266 കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആര്‍ബിഐ

2023 മെയ് 19-നാണ് രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്

dot image

മുംബൈ: രണ്ടുവര്‍ഷം മുന്‍പ് പിന്‍വലിച്ച രണ്ടായിരം രൂപാ നോട്ടുകള്‍ ഇപ്പോഴും പ്രചാരണത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 6266 കോടി രൂപാ മൂല്യമുളള രണ്ടായിരം രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുളളതെന്നാണ് ആര്‍ബിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 2023 മെയ് 19-നാണ് രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

2023 -ല്‍ നോട്ട് പിന്‍വലിക്കുമ്പോള്‍ 3.56 ലക്ഷം കോടി രൂപാ മൂല്യമുളള രണ്ടായിരം രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. 2025 ഏപ്രില്‍ 30-ലെ കണക്കനുസരിച്ച് അത് 6266 കോടി രൂപയായി കുറഞ്ഞുവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടായിരം രൂപാ നോട്ടുകളുടെ 98.24 % തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.

രണ്ടായിരം രൂപാ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉളള സൗകര്യം 2023 ഒക്ടോബര്‍ വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളില്‍ ഇപ്പോഴും ഈ സൗകര്യം ലഭ്യമാണ്. ആളുകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യാ പോസ്റ്റ് വഴി രണ്ടായിരം രൂപാ നോട്ടുകള്‍ ആര്‍ബി ഐ ഇഷ്യു ചെയ്യുന്ന ഓഫീസുകളിലേക്ക് അയക്കാനും കഴിയും.

Content Highlights: rbi reveals 2000 rupee notes worth 6266 crores still in circulation

dot image
To advertise here,contact us
dot image