താലിമാല ഉൾപ്പടെ 12 പവൻ സ്വർണം കൊള്ളയടിച്ച ശേഷം കൊലപ്പെടുത്തി; വയോധിക ദമ്പതികളുടെ മൃതദേഹം ജീർണിച്ച നിലയിൽ

രാമസ്വാമിയുടെ മൃതദേഹം വീട്ടുമുറ്റത്തും ഭാഗ്യത്തിന്റേത് കിടപ്പുമുറിയിലും ജീർണിച്ച നിലയിലാണ് കിടന്നിരുന്നത്

dot image

ചെന്നൈ: ചെന്നെയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക ദമ്പതികളുടെ മൃതദേഹം ഫാംഹൗസിൽ ജീർണിച്ച നിലയിൽ കണ്ടെത്തി. ഈറോഡിന് സമീപം വേളാങ്ങാട് വലസ് ​ഗ്രാമത്തിലെ രാമസ്വാമി (75), ഭാര്യ ഭാ​ഗ്യം (70 ) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇവരുടെ ഏഴ് പവന്റെ താലിമാല ഉൾപ്പടെ 12 പവൻ സ്വർണാഭരണങ്ങളും മോഷണം പോയ നിലയിലാണ്. നാല് ദിവസമായി മാതാപിതാക്കളുടെ വിവരമൊന്നുമില്ലാത്തതിനാൽ മക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ‌ത്. മക്കൾ രണ്ട് പേരും ദൂരെ സ്ഥലത്താണ് താമസിക്കുന്നത്.

രാമസ്വാമിയുടെ മൃതദേഹം വീട്ടുമുറ്റത്തും ഭാഗ്യത്തിന്റേത് കിടപ്പുമുറിയിലും ജീർണിച്ച നിലയിലാണ് കിടന്നിരുന്നത്. നാല് ദിവസം മുൻപായിരിക്കും മരണം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം. വലസ് ​ഗ്രാമിൽ ഒറ്റപ്പെട്ട പ്രദേശത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. പ്രതികളെ പിടികൂടുന്നതിന് പൊലീസ് ‌എട്ടംഗ സംഘത്തെ നിയോ​ഗിച്ചു.

content highlights : Elderly couple found dead in farm house in chennai

dot image
To advertise here,contact us
dot image