കൊൽക്കത്ത സ്വദേശിയായ പ്രൊഫസർ ഉത്തരാഖണ്ഡിലെ ഹോട്ടലിൽ മരിച്ച നിലയിൽ; കഴുത്തറുത്ത നിലയില്‍

ഹോട്ടൽ ജീവനക്കാർ കതക് പൊളിച്ച് ഉള്ളിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൊൽക്കത്ത സ്വദേശിയായ പ്രൊഫസർ ഉത്തരാഖണ്ഡിലെ ഹോട്ടലിൽ മരിച്ച നിലയിൽ; കഴുത്തറുത്ത നിലയില്‍
dot image

ന്യൂഡൽഹി: കൊൽക്കത്ത സ്വദേശി പ്രൊഫസറെ ഉത്തരാഖണ്ഡിലോ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈയും കഴുത്തും മുറിച്ച നിലയിലായിരുന്നു മൃതദേഹം. കൊൽകത്തയിലെ ജാദവ്പൂർ സ‌ർവകലാശാലയിലെ പ്രൊഫസറായ മെയ്നെക്ക് പാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് റിപ്പോർട്ടുകൾ പ്രഫസറുടേത് ആത്മഹത്യയെന്നാണ് സൂചിപ്പിക്കുന്നത്.

പാൽ തൻ്റെ രണ്ട് സുഹൃത്തുകൾക്കൊപ്പം ആണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇടക്കുവെച്ച് പാല്‍ തിരികെ പോകുന്നുവെന്നറിയിച്ച് മടങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മക്കളെ മിസ്സ് ചെയ്യുന്നുവെന്നും തിരികെ പോകുന്നുവെന്നുമാണ് പാല്‍ പറഞ്ഞതെന്ന് ഇവർ പറഞ്ഞു.

എന്നാൽ തിരികെ കൊല്‍ക്കത്തയിലേക്ക് പോകാതെ പാല്‍ ലാൽകുവാനിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. അടുത്ത ദിവസം വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞുവെങ്കിലും യാത്ര തിരിച്ചില്ല. വെള്ളിയാഴ്ച വൈകീട്ട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോൾ കുടുംബം ഹോട്ടലുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ കതക് പൊളിച്ച് ഉള്ളിൽ കയറിയപ്പോഴാണ് പാലിൻ്റെ മൃതദേഹം കുളിമുറിയിൽ കണ്ടെത്തിയത്. പലിന്റെ കൈയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights-kolkata professor death, Uttarakand professor

dot image
To advertise here,contact us
dot image