'ഹസീന സ്വന്തം കുഴി തോണ്ടി'; വിമര്ശനവുമായി തസ്ലീമ നസ്രീന്

ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെയാണ് തസ്ലീമയുടെ പ്രതികരണം

'ഹസീന സ്വന്തം കുഴി തോണ്ടി'; വിമര്ശനവുമായി തസ്ലീമ നസ്രീന്
dot image

ധാക്ക: ആരെ പ്രീതിപ്പെടുത്താനാണോ തന്നെ രാജ്യത്ത് നിന്നും പുറത്താക്കിയത് അതേ ആളുകള് കാരണമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും രാജ്യം വിടേണ്ടി വന്നതെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെയാണ് തസ്ലീമയുടെ പ്രതികരണം.

'മരണക്കിടക്കിലായിരുന്ന എന്റെ അമ്മയെ കാണാന് 1999ല് സ്വദേശത്തെത്തിയ എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താനായി രാജ്യത്ത് നിന്നും പുറത്താക്കിയതാണ്. പിന്നീടൊരിക്കല് പോലും രാജ്യത്ത് പ്രവേശിക്കാന് അനുവദിച്ചില്ല. ഇപ്പോള് ഹസീനയെ രാജ്യം വിടാന് നിര്ബന്ധിതയാക്കിയ വിദ്യാര്ഥി പ്രക്ഷോഭത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്. സ്വന്തം അവസ്ഥയ്ക്ക് ഹസീന തന്നെയാണ് ഉത്തരവാദി. അവര് ഇസ്ലാമിസ്റ്റുകളെ വളര്ത്തി. അഴിമതി ചെയ്യാന് സ്വന്തം ആളുകളെ അനുവദിച്ചു', തസ്ലീമ ചൂണ്ടിക്കാണിച്ചു. ബംഗ്ലാദേശ് പാകിസ്ഥാന് പോലെയായെന്നും അധികാരം സൈന്യത്തിലേക്ക് പോകാതെ ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കണമെന്നും തസ്ലീമ ആവശ്യപ്പെട്ടു.

1994ല് ബംഗ്ലാദേശിലെ വര്ഗീയ കലാപങ്ങളെ വിമര്ശിച്ചുകൊണ്ട് എഴുതിയ ലജ്ജ എന്ന പുസ്തകം പുറത്തുവന്നതോടെയാണ് തസ്ലീമ നസ്രീനെ ബംഗ്ലാദേശ് രാജ്യത്ത് നിന്നും പുറത്താക്കിയത്. പുസ്തകം ബംഗ്ലാദേശില് നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടും ബെസ്റ്റ് സെല്ലറായി. അന്ന് മുതല് പ്രവാസ ജീവിതം നയിക്കുകയാണ് തസ്ലീമ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us