
May 25, 2025
01:57 PM
ന്യൂഡൽഹി: ഡൽഹിയിലെ രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്ലെറ്റിനുള്ളിൽ 26 കാരൻ കൊല്ലപ്പെട്ടു. അമൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം ഔട്ട്ലെറ്റില് ഇരിക്കുകയായിരുന്ന അമനെതിരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.
യാതൊരുവിധ പ്രകോപനവും കൂടാതെയാണ് സംഘം അമനുനേരെ വെടിയുതിര്ത്തത്. രാത്രി 9.41 ഓടെയാണ് ആദ്യവെടിയുതിർത്തത്. യുവാവിന് പുറകിലിരുന്ന രണ്ടുപേര് തോക്കുകള് പുറത്തേയ്ക്കെടുത്ത് പുറകിലേയ്ക്ക് വെടിയുതിര്ക്കുകയായിരുന്നു. തുടര്ന്ന് അമന് ബില്ലിങ് കൗണ്റിലേയ്ക്ക് ഓടികയറിയെങ്കിലും അക്രമികൾ പിന്തുടര്ന്ന് പലതവണ വെടിയുതിത്തു. യുവാവിനെതിരെ ഉണ്ടായ ആക്രമണം കരുതികൂട്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
ഏകദേശം 40 വെടിയുണ്ടകള് അമന്റെ ശരീരത്തിൽ തുളച്ചു കയറിയതായി പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാകുന്നു. കൊലയാളികൾ 25–30 വയസ് പ്രായമുള്ളവരാണെന്ന് ബർഗർ കിങ് ജീവനക്കാർ പറഞ്ഞു. അമനൊപ്പം ഉണ്ടായിരുന്ന പെൺസുഹ്യത്തിന് കൊലയാളികളുമായി ബന്ധമുണ്ടോയെന്നും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
സംസ്ഥാനത്ത് വ്യാപക മഴ തുടരും; മൂന്ന് ജില്ലകളില് ഓറഞ്ച് അലേർട്ട്