
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിൻ്റെ ബോർഡിങ് പാസിൻ്റെ ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.
എം എസ് മൻ്റാൾ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ബോർഡിങ് പാസിൻ്റെ ചിത്രം പ്രചരിച്ചത്. എന്നാൽ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകളുടെ പരിശോധനയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബോർഡിങ് പാസിന്റെ ചിത്രത്തിൽ രണ്ട് ഫ്ലൈറ്റ് നമ്പറുകളാണ് ഉള്ളത്.
Rahul Gandhi's flight ✈️ ticket for June 5 - 2024 Business class Vistara Airlines 😲🤔 pic.twitter.com/sdGGnkc6nG
— M S Manral ( Modi ka pariwar ) (@MSManral2) June 1, 2024
യു കെ 121, യു കെ 115 എന്നിങ്ങനെയാണ് ബോർഡിങ് പാസിലുള്ള രണ്ട് ഫ്ലൈറ്റ് നമ്പറുകൾ. ഒറ്റ നോട്ടത്തിൽ തന്നെ ചിത്രം വ്യാജമാണെന്നത് വ്യക്തമാണ്. 2019ൽ മറ്റൊരാൾ നടത്തിയ ഡൽഹി-സിംഗപ്പൂർ യാത്രയുടെ ബോർഡിങ് പാസിൻ്റെ ചിത്രമാണ് എഡിറ്റിങ് വരുത്തി രാഹുലിന്റെ ബോർഡിങ് പാസാക്കി മാറ്റി പ്രചരിച്ചത്.
തൃശൂരില് സുരേഷ് ഗോപി ജയിക്കില്ല, ബിജെപിയിൽ ചേർന്നതിന് ശേഷം ജനങ്ങളിൽനിന്ന് അകന്നു: ഇപി ജയരാജൻ