ഉദയ്നിധി സ്റ്റാലിന് ഉപമുഖ്യമന്ത്രി പദത്തിലേക്ക്

ഉദയ്നിധിയുടെ പിതാവും ഇപ്പോള് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും സമാനമായ തരത്തില് മുന്പ് ഉപമുഖ്യമന്ത്രിയായിരുന്നു.

ഉദയ്നിധി സ്റ്റാലിന് ഉപമുഖ്യമന്ത്രി പദത്തിലേക്ക്
dot image

ചെന്നൈ: തമിഴ്നാട് കായിക-യുവജന ക്ഷേമ മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയ്നിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാവും. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പുതിയ പദവിയിലേക്ക് ഉദയ്നിധിയെ നിയോഗിക്കാനാണ് ഡിഎംകെ തീരുമാനം.

ഉദയ്നിധിയുടെ പിതാവും ഇപ്പോള് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും സമാനമായ തരത്തില് മുന്പ് ഉപമുഖ്യമന്ത്രിയായിരുന്നു. 2006-11 കാലയളവിലായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രിയായ എം കരുണാനിധി മകന് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. അക്കാലത്ത് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു സ്റ്റാലിന്.

മന്ത്രി സ്ഥാനത്ത് നിന്ന് ഉപമുഖ്യമന്ത്രിയാക്കുന്നത് സ്റ്റാലിന്റെ പിന്ഗാമി ഉദയ്നിധിയാണെന്ന് പ്രഖ്യാപിക്കുന്നത് പോലെയാണ്. നടന് വിജയ് പുതിയ പാര്ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില് സജീവമാകാനൊരുങ്ങവേ ഡിഎംകെ യുവജന തേൃത്വത്തിലുള്ള പാര്ട്ടി തന്നെയാണെന്ന് പറയുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

dot image
To advertise here,contact us
dot image