മകളുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് മാതാവ്; കുട്ടിയുടെ ഫോൺ കാണാതായതിൽ ദുരൂഹത

കേസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്ഥിനിയുടെ സുഹൃത്തുക്കളില് നിന്നും മൊഴിയെടുക്കും

മകളുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് മാതാവ്; കുട്ടിയുടെ ഫോൺ കാണാതായതിൽ ദുരൂഹത
dot image

ബംഗളൂരു: ബംഗളൂരുവില് 20കാരിയായ കോളേജ് വിദ്യാര്ഥിനിയെ വീട്ടിലെ ബാത്ത്റൂമില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൊലപാതകത്തിന് കേസെടുത്ത് പൊലീസ്. മാതാവും സാമൂഹ്യപ്രവര്ത്തകയുമായ സൗമ്യയുടെ പരാതിയിലാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്ഥിനിയുടെ സുഹൃത്തുക്കളില് നിന്നും മൊഴിയെടുക്കും.

കേസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്ഥിനിയുടെ സുഹൃത്തുക്കളില് നിന്ന് വരും ദിവസങ്ങളില് മൊഴിയെടുക്കും. വീടിന്റെ പരിസര പ്രദേശങ്ങളിലുള്ള സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ കോളേജിലെ നാലാം സെമസ്റ്റര് ബിബിഎ വിദ്യാര്ഥിനിയായ പ്രഭുധ്യായയെ മേയ് 15നാണ് വീട്ടിലെ കുളിമുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് 20കാരിയെ കണ്ടെത്തിയത്. കുളിമുറിയിൽ രക്തം വാര്ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മകള് ഉപയോഗിച്ചിരുന്ന മൊബൈല് ഫോണ് കാണാതായതിൽ ദുരൂഹതയുണ്ടെന്നാണ് അമ്മയുടെ ആരോപണം. താന് വന്നപ്പോള് വീടിന്റെ പിന്വശത്തെ വാതില് തുറന്ന് കിടക്കുകയായിരുന്നുവെന്നും സൗമ്യ പറഞ്ഞു. മകള് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും സൗമ്യ ആവശ്യപ്പെട്ടു.

സംഗീത പരിപാടിക്കിടെ ടെയ്ലർ സ്വിഫ്റ്റിൻ്റെ വസ്ത്രം അഴിഞ്ഞ് വീണു; കൂളായി ഹാന്ഡില് ചെയ്ത് ഗായിക
dot image
To advertise here,contact us
dot image