സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല; അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹമെന്നും മോദി

ജാർഖണ്ഡിൽ മെയ് 13, 20, 25, ജൂൺ 1 എന്നീ നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.

dot image

റാഞ്ചി: ബിജെപി സര്ക്കാര് അഴിമതി രഹിത ഭരണമാണ് നടത്തുന്നതെന്ന് ആവര്ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങളില്ലാത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. '25 വർഷമായി ഞാൻ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും രാജ്യത്തെ സേവിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹമാണ് എനിക്കെതിരെ ഒരു അഴിമതി ആരോപണവുമില്ലാത്തതിന് കാരണം'- ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില് പ്രധാനമന്ത്രി പറഞ്ഞു.

500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും തന്റെ ഭരണത്തിലെ നാഴികകല്ലുകളാണ്. ജെഎംഎം-കോൺഗ്രസ് നേതാക്കൾ അഴിമതിയിലൂടെ വൻതോതിൽ സ്വത്ത് സമ്പാദിക്കുന്നുവെന്നും തനിക്ക് സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിജെപി സര്ക്കാര് നൽകിയ സേവനങ്ങള് മോദി എണ്ണിപ്പറഞ്ഞു. ഓരോ ഇന്ത്യക്കാരൻ്റെയും ക്ഷേമത്തിനായി താൻ പ്രവർത്തിക്കുമെന്ന് പറഞ്ഞ മോദി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ പിന്തുണ വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ജാർഖണ്ഡിൽ മെയ് 13, 20, 25, ജൂൺ 1 എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.

പാന്റിന്റെ പോക്കറ്റില് പാമ്പുകള്; വിമാനത്താവളത്തില് യാത്രക്കാരന് പിടിയില്
dot image
To advertise here,contact us
dot image