
നിറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച ഇഷ്ട കഥാപാത്രമാണ് പ്രകാശ് മാത്യു്. ആ സിംപിള്‍ സ്വഭാവം, ക്യൂട്ട് റൊമാന്റിക് എക്സ്പ്രഷനുകള്‍ അതൊക്കെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ ആ നൊസ്റ്റാള്‍ജിക് ഓര്‍മകള്‍ക്ക് 'പ്രായം നമ്മില്‍' എന്ന പാട്ടിന്റെ റീമിക്‌സ് പതിപ്പിലൂടെ വീണ്ടും ജീവന്‍ കിട്ടിയിരിക്കുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും റീല്‍സിലും ഫുള്‍ ട്രെന്‍ഡാണ് ഈ പാട്ട്. ഫോക് എഡിറ്റികളും സ്ലോമോ വൈബ്‌സും ചേര്‍ത്ത് ഇപ്പോള്‍ ഈ പാട്ട് ഒരു ഇന്റര്‍നാഷണല്‍ ലെവലായി മാറിയിരിക്കുന്നു.
ഈ പാട്ടിന്റെ പുതുമയും അത് വൈറലായതിന്റെ പിന്നിലും വലിയ പങ്ക് വഹിച്ചത് സിക്‌സ് എയ്റ്റ് എന്ന മ്യൂസിക് ഗ്രൂപ്പാണ്. റോംനിക് എന്ന ആര്‍ട്ടിസ്റ്റിന്റെ നേതൃത്വത്തിലുള്ളതാണ് ഈ ടീം. ദി വീക്കെന്‍ഡ് എന്ന അന്താരാഷ്ട്ര സംഗീതജ്ഞന്റെ സ്റ്റാര്‍ബോയ് എന്ന പാട്ടിനെയും, പ്രായം നമ്മില്‍ എന്ന മലയാളം ക്ലാസിക് പാട്ടിനെയും ചേര്‍ത്ത് ഒരു വേറിട്ട റീമിക്‌സാണ് ഇവര്‍ ഒരുക്കിയത്. ആ ട്രാന്‍സിഷന്‍ ഒരു സ്‌റ്റൈലിഷ് ഇമോഷണല്‍ ബ്ലെന്‍ഡാണ്. അതുകൊണ്ട് തന്നെയാണ് റീമിക്‌സിന്റെ റീലുകള്‍ ലക്ഷക്കണക്കിന് വ്യൂസ് നേടിയതും.
പ്രകാശ് മാത്യുവിന്റെ തിരിച്ചുവരവിനെ ആഘോഷിക്കുന്നവര്‍ക്ക് കണ്ട് ആഘോഷിക്കാനുള്ള ചില സിനിമകളിതാ. സംഗീതം ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും മിസ് ചെയ്യരുതാത്ത മൂന്നു സിനിമകള്‍!
ബോഹീമിയന്‍ റാപ്‌സഡി
ബോഹീമിയന്‍ റാപ്‌സഡി എന്ന ചിത്രത്തില്‍ ക്വീന്‍ ബാന്‍ഡിന്റെ ലീഡര്‍ ആയ ഫ്രെഡി മെര്‍കുറിയുടെ ജീവിതകഥയാണ് പറയുന്നത്. ഫ്രഡിയുടെ സൗണ്ട്, സ്‌റ്റൈല്‍, ജീവിതം എല്ലാം അവിസ്മരണീയമാക്കിയ പ്രകടനത്തിന് റാമി മലേക് ഓസ്‌കാര്‍ പുരസ്‌കാരം നേടി. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ഈ സിനിമ, സംഗീതം എത്രത്തോളം വ്യക്തികളെ മാറ്റുമെന്നതിന്റെ ഒരു മികച്ച ഉദാഹരണമാണ്.
വിപ്പ്‌ലാഷ്
വിപ്പ്‌ലാഷ് എന്നത് സംഗീതത്തിന്റെ സയന്‍സും ഇമോഷനും ചേര്‍ന്നൊരു സ്പെഷ്യല്‍ ക്രിയേഷന്‍ ആണ്. ഒരു യുവ ഡ്രമ്മറായ ആന്‍ഡ്രൂവിന്റെ കഥയാണ് സിനിമ പറയുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൈല്‍സ് ടെല്ലര്‍ ആണ്. അദ്ദേഹത്തെ കഠിനപരിശീലനത്തിലേക്ക് തള്ളിവിടുന്ന ക്ലാസിക്കല്‍ ടീച്ചറായി ജെ കെ സിമ്മണ്‍സ് എത്തുന്നു. ഡാമിയന്‍ ഷസെല്‍ സംവിധാനം ചെയ്ത ഈ സിനിമ, ഓരോ രംഗത്തും ത്രില്ലും ടെന്‍ഷനും നിറച്ച് സംഗീതം എങ്ങനെ ഒരു പോരാട്ടം കൂടിയാകുമെന്ന് കാണിക്കുന്നു.
8 മൈല്‍
8 മൈല്‍ എന്ന ചിത്രത്തില്‍ പ്രശസ്ത റാപ്പറായ എമിനെം ആണ് നായകനായി എത്തുന്നത്. ജിമ്മി എന്ന യുവാവിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഹിപ്പോപ്പ് ഗാനങ്ങളിലൂടെയും പാട്ടെഴുത്തിലൂടെയും ജീവിതം മാറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് സിനിമയുടെ ഹൃദയം. എമിനെമിന്റെ റിയല്‍ ലൈഫില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ സംവിധാനം ചെയ്തത് കര്‍ട്ട് ഹാന്‍സന്‍ ആണ്. സംഗീതം ഒരു വിനോദമല്ല, വിമോചനമാണ് എന്നുള്ള സന്ദേശം ശക്തമായി സമ്മാനിക്കുന്ന സിനിമയാണിത്.
Content Highlights: 3 movie recommendations for music lovers