ഇത്തവണ കാശിയിലെ ജനങ്ങൾ 'കുടിയേറ്റക്കാരനെ' നീക്കം ചെയ്യും: മോദിക്കെതിരെ അജയ് റായ്

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ

dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വാരാണസി ലോക്സഭാ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ അജയ് റായ്. മോദിയെ 'കുടിയേറ്റക്കാരനെ'ന്നാണ് അദ്ദേഹം വിമർശിച്ചത്. കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്കാരത്തിൻ്റെ എക്സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിക്കെതിരെ പോരാടിയ അദ്ദേഹം ഇത്തവണ 'കുടിയേറ്റക്കാരനെ' നീക്കം ചെയ്യാൻ കാശിയിലെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടത്.

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. വാരണാസിയില് പ്രധാനമന്ത്രി മോദിക്കെതിരെ മുമ്പ് രണ്ട് തവണ പരാജയപ്പെട്ട ആളാണ് അജയ് റായ്. 2014, 2019 തിരഞ്ഞെടുപ്പുകളിൽ മോദിക്കെതിരെ മത്സരിച്ച യുപി കോൺഗ്രസ് അധ്യക്ഷൻ 75614, 152548 വോട്ടുകൾ നേടി വാരാണസിയിൽ മൂന്നാം സ്ഥാനത്തായിരുന്നു.

dot image
To advertise here,contact us
dot image