11 കോടി അടയ്ക്കണം; സിപിഐക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

പഴയ പാന്കാര്ഡ് ഉപയോഗിച്ചാണ് കഴിഞ്ഞ ഏതാനും വര്ഷത്തെ ആദായനികുതി വിവരങ്ങള് ഫയല് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്.

11 കോടി അടയ്ക്കണം; സിപിഐക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
dot image

ന്യൂഡല്ഹി: കോണ്ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ നികുതി അടയ്ക്കാനാണ് നോട്ടീസില് ആവശ്യം. പഴയ പാന്കാര്ഡ് ഉപയോഗിച്ചാണ് കഴിഞ്ഞ ഏതാനും വര്ഷത്തെ ആദായനികുതി വിവരങ്ങള് ഫയല് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്.

ആദായനികുതി വകുപ്പിന്റെ നോട്ടീസിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് സിപിഐ നീക്കം. നോട്ടീസിനെതിരായ നിയമനടപടികള്ക്കായി അഭിഭാഷകരെ സമീപിച്ചതായി മുതിര്ന്ന സിപിഐ നേതാവിനെ ഉദ്ധരിച്ച് പിറ്റിഐ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ചെറുകക്ഷിയാണെന്നും ബിജെപി തങ്ങളെ ഭയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോണ്ഗ്രസിന് പിന്നാലെയാണ് സിപിഐക്കും ആധായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. 1,700 കോടിയുടെ നോട്ടീസാണ് കോണ്ഗ്രസിന് നല്കിയത്. സാമ്പത്തിക വര്ഷം 2017-18 മുതല് 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.

dot image
To advertise here,contact us
dot image