പട്ടാപ്പകൽ ഭാര്യയെ വെട്ടിക്കൊന്നു, ക്രൂരത നാട്ടുകാർ നോക്കിനില്ക്കെ; യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശിലെ നന്ദിയാലിലെ തിരക്കേറിയ തെരുവിൽവെച്ചായിരുന്നു സംഭവം

dot image

അമരാവതി: ആന്ധ്രാപ്രദേശിൽ പട്ടാപ്പകൽ യുവാവ് ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും അമ്മായിയമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. രംഗസ്വാമി എന്നയാളാണ് തൻ്റെ ഭാര്യയായ കുമാരിയേും അമ്മയെയും അരിവാൾ ഉപയോഗിച്ച് ആക്രമിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. ആന്ധ്രാപ്രദേശിലെ നന്ദിയാലിലെ തിരക്കേറിയ തെരുവിൽവെച്ചായിരുന്നു സംഭവം.

നാട്ടുകാർ നോക്കിനില്ക്കെയായിരുന്നു ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. റോഡരികിലെ തട്ടുകടകൾക്ക് നടുവിൽ നിലത്ത് ചരിഞ്ഞ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരു സ്ത്രീയെ രംഗസ്വാമി നിഷ്കരുണം വെട്ടുന്നത് വീഡിയോയിൽ കാണാം. തിരക്കേറിയ റോഡിന്റെ നടുവിൽവെച്ചാണ് ക്രൂരമർദ്ദനം നടത്തിയത്.

വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് രംഗ സ്വാമിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ അമ്മയെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. രംഗസ്വാമിക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ക്രൂരമായ ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

dot image
To advertise here,contact us
dot image