മെട്രോയിൽ കയറാനെത്തിയ കർഷകന് വസ്ത്രത്തിന്റെ പേരിൽ അവഗണന; സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

വേഷത്തിന്റെ പേരിൽ മാറ്റിനിർത്തിയത് തികച്ചും അനീതിയാണെന്നു പലരും ചൂണ്ടിക്കാണിച്ചു

മെട്രോയിൽ കയറാനെത്തിയ കർഷകന് വസ്ത്രത്തിന്റെ പേരിൽ അവഗണന; സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
dot image

ബെംഗളൂരു : മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു. കർഷകൻ മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു സുരക്ഷ ഉദ്യോഗസ്ഥൻ കർഷകനെ യാത്ര ചെയ്യാൻ സമ്മതിച്ചില്ല. സുരക്ഷ ഉദ്യോഗസ്ഥനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിആർസി) പിരിച്ചുവിട്ടു.

രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. ഷർട്ടും മുണ്ടും തലയിൽ ചുമടുമായി എത്തിയ കർഷകൻ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണ് സുരക്ഷ ഉദ്യോഗസ്ഥൻ തടഞ്ഞത്. ക്യുവിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ കാരണം വ്യക്തമാക്കിയില്ല. സുരക്ഷാ ഭീഷണി ഉയർത്തുന്ന ഒരു വസ്തുക്കളും കർഷകന്റെ കൈയിൽ ഉണ്ടായിരുന്നില്ലയെന്നും വേഷത്തിന്റെ പേരിൽ മാറ്റിനിർത്തിയത് തികച്ചും അനീതിയാണെന്നു പലരും ചൂണ്ടിക്കാണിച്ചു.

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; റോഡ് ഷോ ഇല്ല

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പങ്കുവച്ചതോടെ ബിഎംആർസിക്ക് എതിരെ പ്രതിഷേധവും ചർച്ചകളും ശക്തമായി.മെട്രോ വിഐപികൾക്ക് മാത്രമാണോ? മെട്രോ ഉപയോഗിക്കുന്നതിന് ഡ്രസ് കോഡ് ഉണ്ടോ? എന്നി ചോദ്യങ്ങൾ ഉയർത്തി കാർത്തിക് എന്ന യാത്രക്കാരൻ മുന്നോട്ട് വന്നു. അദേഹത്തിന്റെ പ്രവർത്തനങ്ങളെ യാത്രക്കാർ പ്രശംസിച്ചു.

dot image
To advertise here,contact us
dot image