നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണല്; കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി

എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്തണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്

dot image

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും സൂം മീറ്റിംഗിൽ പങ്കെടുത്തു. രേവന്ത് റെഡ്ഢി, ഉത്തം കുമാർ റെഡ്ഢി, മല്ലു ഭട്ടി വിക്രമാർക്ക എന്നിവരും സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നു. ഫലം വരാൻ കാക്കാതെ എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്തണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.

ജനവിധി ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപസമയത്തിനകം

തൂക്കുസഭയെങ്കിൽ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ ഒരുമിച്ച് നിർത്തും. അല്ലെങ്കിൽ ബെംഗളുരുവിലേക്ക് മാറ്റാനാണ് നീക്കം. ബെംഗളുരു ദേവനഹള്ളിയിൽ റിസോർട്ടുകൾ സജ്ജമാണെന്നുമാണ് റിപ്പോർട്ടുകൾ.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നറിയുക. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ്. രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് എക്സിറ്റ് പോൾ ഫലങ്ങൾ മുൻതൂക്കം നൽകുന്നത് എങ്കിലും ആത്മവിശ്വാസത്തിൽ തന്നെയാണ് ബിജെപി.

നാലിടങ്ങളിലെ ജനവിധി ആരെ തുണയ്ക്കും? ആദ്യഫലസൂചനകൾ ഒമ്പതുമണിയോടെ

മധ്യപ്രദേശിൽ ബിജെപിക്ക് തുടർഭരണം ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് - ബിആർഎസ് മത്സരമാണ്. തെലങ്കാനയിൽ ബിആർഎസിന്റെ കുതിരക്കച്ചവട രാഷ്ട്രീയം അടക്കം കോൺഗ്രസ് ആരോപിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളിലേക്കും കോൺഗ്രസ് നിരീക്ഷകരെ അയച്ചു കഴിഞ്ഞു.

dot image
To advertise here,contact us
dot image