കശ്മീരിലെ അനന്ത്നാഗിൽ ഒരു സൈനികന് കൂടി വീരമൃത്യു; ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു

മൂന്ന് ദിവസത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി.

dot image

ഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഒരു സൈനികന് കൂടി വീരമൃത്യു. ഭീകരർക്കായുളള തിരച്ചിലിനിടെ ഇന്നലെ കാണാതായ സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി.

അനന്ത്നാഗിലെ നിബിഡ വനത്തിനുള്ളിലെ ഗുഹയില് ഭീകരര് ഒളിച്ചിരിക്കുന്നതായാണ് വിവരം. പാരാ കമാന്ഡോകൾ അടക്കമാണ് മേഖലയിൽ പരിശോധന നടത്തുന്നത്. ഇസ്രയേല് നിര്മിത ആളില്ല വിമാനങ്ങളും ഡ്രോണുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. അതിനിടെ ബാരാമുള്ളയിലെ ഉറിയില് രണ്ട് ലഷ്കര് ഭീകരരെ ആയുധങ്ങളുമായി കരസേന പിടികൂടി.

dot image
To advertise here,contact us
dot image