നൂഹ് കലാപം; കോണ്ഗ്രസ് എംഎല്എ അറസ്റ്റില്

അറസ്റ്റില് നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഫിറോസ്പൂര് ജിര്ക്കയിലെ എംഎല്എ ചൊവ്വാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു

dot image

ചണ്ഡീഗഢ്: ഹരിയാന നൂഹിലെ സംഘര്ഷത്തില് കോണ്ഗ്രസ് എംഎല്എ മമ്മന് ഖാനെ അറസ്റ്റ് ചെയ്തു. എംഎല്എക്കെതിരെ തെളിവുകള് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഫിറോസ്പൂര് ജിര്ക്ക എംഎല്എയായ മമ്മന് ഖാനെ വ്യാഴാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റില് നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഫിറോസ്പൂര് ജിര്ക്കയിലെ എംഎല്എ ചൊവ്വാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു, വാദം കേള്ക്കല് ഒക്ടോബര് 19-നാണ് നടക്കുക. അതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഫോണ് കോള് രേഖകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇന്ന് എംഎല്എയെ കോടതിയില് ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ എംഎല്എക്ക് സമന്സ് അയച്ചിരുന്നു. എന്നാല് വൈറല് പനിയാണെന്ന കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. പിന്നാലെ ഇന്സ്പെക്ടര് ജനറല് ഓഫ് പൊലീസ് റാങ്കില് കുറയാത്ത ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തി ഉന്നതതല പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാന് ഹരിയാന സര്ക്കാരിനോട് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഖാന് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചിരുന്നു.

dot image
To advertise here,contact us
dot image