ചെറിയ ഒരു വിമർശനം ഉയർത്തിയതേയുള്ളൂ, കിഫയുടെ പേജ് തന്നെ നിരോധിച്ചു, മുഖ്യമന്ത്രി ഒരു മഹാസംഭവം തന്നെ: പി രാജീവ്

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരിഹാസവുമായി പി രാജീവ്

ചെറിയ ഒരു വിമർശനം ഉയർത്തിയതേയുള്ളൂ, കിഫയുടെ പേജ് തന്നെ നിരോധിച്ചു, മുഖ്യമന്ത്രി ഒരു മഹാസംഭവം തന്നെ: പി രാജീവ്
dot image

കൊച്ചി: സ്വതന്ത്ര മാധ്യമ സ്ഥാപനമായ നോക്യാപ്പിന്റെയും കേരള ഇന്‍ഡിപ്പെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെയും (കിഫ) ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരിഹാസവുമായി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. തങ്ങള്‍ക്ക് ആക്ഷേപമുള്ള പോസ്റ്റുകള്‍ ഒഴിവാക്കാനാണ് മെറ്റയോട് ആവശ്യപ്പെട്ടതെന്നും അല്ലാതെ പേജ് ബ്ലോക്ക് ചെയ്യാനല്ലെന്നുമായിരുന്നു നോക്യാപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്. 'ചില പോസ്റ്റുകള്‍ ആക്ഷേപകരമായതുകൊണ്ട് പേജ് തന്നെ ബ്ലോക്ക് ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ടു' എന്നായിരുന്നു കിഫയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. അങ്ങനെ നോക്കുമ്പോള്‍ മുഖ്യമന്ത്രി ഒരു മഹാസംഭവമാണെന്ന് പി രാജീവ് പരിഹസിച്ചു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നത് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ പറഞ്ഞാല്‍ മെറ്റ നീക്കം ചെയ്യുമെങ്കില്‍ താനൊരു മഹാസംഭവം തന്നെയെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. മാത്രവുമല്ല, നിങ്ങള്‍ക്ക് വേണ്ടി താന്‍ തന്നെ മെറ്റക്ക് എഴുതാമെന്ന് വിശാലമനസ്സോടെ പ്രഖ്യാപിക്കുകയും ചെയ്തു. മെറ്റക്ക് എഴുതിയത് നിരോധനം നീക്കാനല്ല, പേജുകള്‍ നിരോധിക്കാനായിരുന്നുവെന്ന് മാത്രം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും മുഖ്യമന്ത്രി വി ഡി സതീശന് ശിഷ്യപ്പെടുമെന്നും രാജീവ് പറഞ്ഞു.

കിഫയുടെ പേജില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്തുള്ള പോസ്റ്ററുകള്‍ നോക്കിയാല്‍ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെയുള്ള അതിരൂക്ഷ വിമര്‍ശനം ഇപ്പോഴും കാണാം. ഒപ്പം പുതിയ സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ കൂടെ ചെറിയ വിമര്‍ശനം ഉയര്‍ത്തിയതേയുള്ളു, പേജ് തന്നെ നിരോധിച്ചു കളഞ്ഞു. പുതുയുഗ കേരളമെന്ന് പരിഹസിച്ചുകൊണ്ടാണ് പി രാജീവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights- P Rajeev commented on the reported ban of KIFA's social media page after it raised criticism. He made a sarcastic remark about the Kerala Chief Minister, questioning the action taken against the page over what he described as a minor criticism.

dot image
To advertise here,contact us
dot image