ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ റിപ്പോര്‍ട്ടറിന്, നിർണായകം

അപകടമുണ്ടാക്കിയ 17 കാരനും കുടുംബവും താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നാണ് ഈ കൗമാരക്കാരന്‍ വാഹനവുമായി പോകുന്നത്

ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ റിപ്പോര്‍ട്ടറിന്, നിർണായകം
dot image

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ 17 കാരന്‍ വാഹനവുമായി ഫ്‌ലാറ്റില്‍ നിന്നും പുറത്ത് പോകുന്ന നിര്‍ണായക ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. വാഹനവുമായി പുറത്തിറങ്ങുന്നത് ഞായറാഴ്ച പുലര്‍ച്ചെ 1:36 നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പുലര്‍ച്ചെ 2.20 ന് കണ്ടെയ്‌നര്‍ റോഡിലാണ് അപകടമുണ്ടായത്.

അപകടമുണ്ടാക്കിയ 17 കാരനും കുടുംബവും താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നാണ് ഈ കൗമാരക്കാരന്‍ വാഹനവുമായി പോകുന്നത്. ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങി പ്രധാന റോഡിലേക്ക് കയറുന്നതിനു മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു. 17 കാരന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വാഹനത്തിന്റെ ആര്‍സി ഉടമയ്ക്കും, മാതാപിതാക്കള്‍ക്കും എതിരെ കേസ് ചുമത്താനുള്ള വകുപ്പുണ്ട്. ഇത് പ്രകാരം, പിതാവിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എംവി ആക്ട് 199(a) ആണ് ചുമത്തിയത്.

Content Highlights: CCTV footage shows a 17-year-old leaving his Kochi apartment in a Mercedes-Benz before the fatal Cheranalloor accident. Police have booked his father under the Motor Vehicles Act.

dot image
To advertise here,contact us
dot image