

ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ ഇംഗ്ലണ്ട് നായകനും ബയേൺ മ്യൂണിക് ഫോർവേഡുമായ ഹാരി കെയ്നിനെ അഭിനന്ദിച്ച് ഇന്ത്യൻ താരം വിരാട് കോഹ്ലി.
കിലിയൻ എംബാപ്പെ, ലാമിൻ യമാൽ എന്നിവരെ പിന്നിലാക്കിയാണ് കെയ്ൻ ഇത്തവണ ബാലണ്‍ ഡി ഓര് പുരസ്കാരത്തിന് അർഹനായത്. ഈ പുരസ്കാരം ഹാരി കെയ്ന്‍ പൂര്‍ണമായും അര്‍ഹിക്കുന്നുവെന്ന് കോഹ്ലി പോസ്റ്റില്‍ വ്യക്തമാക്കി.
'എന്റെ സുഹൃത്തേ, ഇത്രയും വർഷങ്ങളായി ഫുട്ബോളിന്റെ ഉയർന്ന തലത്തിൽ കളിക്കുമ്പോൾ നീ കാണിച്ച നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും ഈ പുരസ്കാരം നീ പൂർണ്ണമായും അർഹിക്കുന്നു. നിന്റെ ഈ നേട്ടത്തിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ദൈവത്തിന്റെ അനുഗ്രഹം നിന്നോടും കുടുംബത്തോടുമൊപ്പം ഉണ്ടാകട്ടെ. നിന്റെ യാത്രയിൽ നീ അഭിമാനിക്കുന്നത് പോലെ തന്നെ അവർ എല്ലാവരും നിന്നെയോർത്ത് അഭിമാനിക്കുന്നുണ്ടാകും. എന്റെയും ആശംസകൾ, അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയില്‍ കുറിച്ചത്.
ബയേണ്‍ മ്യൂണിക്കിനായി ഗോളുകള്‍ അടിച്ചു കൂട്ടിയ കെയിന്‍, ടീമിനെ ബുന്ദസ്ലിഗയും ജര്‍മ്മന്‍ കപ്പും ഉള്‍പ്പെടെയുള്ള കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. കൂടാതെ സീസണിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫിയും ഹാരി കെയിന്‍ സ്വന്തമാക്കി. മെക്സിക്കന്‍ താരം ചാര്ലിന് കൊറാല്‍ വനിതകളുടെ ഗെര്‍ഡ് മുള്ളര്‍ ട്രോഫി നേടി.
content highlights: virat kohli congratulates kane williamson award tribute