

പാലക്കാട്: റിപ്പോര്‍ട്ടര്‍ ടിവി ഹെഡ് ഓഫീസിലെ പൊലീസ് റെയ്ഡിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് അഭിഭാഷകനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് പരാതി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായ അഭിഭാഷകനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അഡ്വ. പി മുരളീധരനെയാണ് കാലാവധി തീരാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
പാലക്കാട്ടെ അഭിഭാഷകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസ് നടപടി വിമര്‍ശിച്ച് പോസ്റ്റിട്ടതിനാണ് പ്രതികാര നടപടിയെന്നാണ് ആരോപണം. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടന തനിക്കെതിരെ രംഗത്ത് വന്നിരുന്നുവെന്ന് അഡ്വ. പി മുരളീധരന്‍ പ്രതികരിച്ചു.
പൊലീസ് ചെയ്യുന്ന തെറ്റുകള്‍ തുറന്നുപറയേണ്ട ബാധ്യത പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഉണ്ട്. സര്‍ക്കാരിനെതിരെ അഭിപ്രായം പറഞ്ഞതിനാണ് നടപടിയെങ്കില്‍ അഭിമാനമായി കാണുന്നുവെന്നും മുരളീധരന്‍ പ്രതികരിച്ചു.
Content Highlights: Kerala government removes Palakkad public prosecutor Adv. P Muraleedharan two days before his tenure ends, following his criticism of the police raid at Reporter TV headquarters, which he alleges was a retaliatory move.