ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപിയുടെ ഭാര്യ പണം വാങ്ങി; ആരോപണവുമായി ഇ പി ജയരാജന്റെ സഹോദരീപുത്രന്‍

ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്ക് പേജിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്

ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപിയുടെ ഭാര്യ പണം വാങ്ങി; ആരോപണവുമായി ഇ പി ജയരാജന്റെ സഹോദരീപുത്രന്‍
dot image

കണ്ണൂര്‍: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പി. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് ഇപിയുടെ സഹോദരീപുത്രൻ പോസ്റ്റില്‍ ആരോപിക്കുന്നു. ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

ആരോപണം ഉന്നയിച്ചുള്ള പോസ്റ്റ് പബ്ലിഷ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ്, താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നുള്ള കുറിപ്പ് ഇയാള്‍ പങ്കുവച്ചത്. എന്നാല്‍ ഇത് വാര്‍ത്തയായതോടെ രണ്ടു പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു.

അതേസമയം, തനിക്ക് ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ലെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. വൈദേകം റിസോര്‍ട്ടുമായി ബന്ധമില്ല. തന്റെ ഭാര്യ റിട്ടയര്‍മെന്റ് സമയത്ത് ലഭിച്ച പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. തന്റെ അനന്തിരവനായ ശ്യാംജിത്തിന്റെ ഭാര്യ കമ്പനിയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ട്. അതിലാണ് കൃത്യമായ അന്വേഷണം നടത്തേണ്ടതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

Content Highlights: P Jayarajan’s relative Shyamjith EP has alleged that Jayarajan’s wife received money from Shashidharan Kartha, claiming it was spent at the Vaidekam resort.

dot image
To advertise here,contact us
dot image