വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

പാര്‍ട്ടിക്ക് ദോഷകരമാകുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. കര്‍ശനമായി ഇക്കാര്യം ഒര്‍മ്മപ്പെടുത്തുന്നുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സണ്ണി ജോസഫ് പറഞ്ഞത്

വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്
dot image

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അവമതിപ്പും തലവേദനയും ഉണ്ടാക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെയും അത് വേദനിപ്പിക്കുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

'നേതാക്കള്‍ക്ക് പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാം. പരസ്യ പ്രതികരണം ഒരു നിലയിലും ഭൂഷണമല്ല. എല്ലാവരും പാര്‍ട്ടി അച്ചടക്കം പാലിക്കണം. എല്ലാ തരത്തിലുള്ള വിവാദ പ്രസ്താവനകളും ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. പാര്‍ട്ടിക്ക് ദോഷകരമാകുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. കര്‍ശനമായി ഇക്കാര്യം ഒര്‍മ്മപ്പെടുത്തുന്നുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സണ്ണി ജോസഫ് പറഞ്ഞത്.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍, പിണറായിക്കെതിരെ കേസെടുക്കുന്നതില്‍ നിയമപരവും പക്വവുമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്കും സര്‍ച്ചാര്‍ജും കൂടുമെന്ന വാര്‍ത്തയില്‍, വൈദ്യുതി നിരക്കില്‍ ഉടന്‍ തീരുമാനമില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശനെ ഉള്‍പ്പെടെ ലക്ഷ്യം വെച്ചുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. മാത്രമല്ല സിഎംആര്‍എല്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച പിണറായി അനുകൂല നിലപാടിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്. നേതാക്കള്‍ ഇതിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്റെ വാര്‍ത്താസമ്മേളനം. യുഡിഎഫില്‍ കൂടിയാലോകള്‍ ഇല്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നായിരുന്നു നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നാലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും രൂക്ഷ വിമര്‍ശനമാണ് അടൂര്‍ പ്രകാശ് ഉന്നയിക്കുന്നത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചത് പോലെ യുഡിഎഫ് കണ്‍വീനറെയും പുറച്ചുചാടിക്കാനുള്ള ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നില്‍ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലെന്നാണ് വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചത്.

Content Highlights: Sunny Joseph says controversial statements are inappropriate for anyone and urges political leaders to avoid making public remarks that fuel disputes.

dot image
To advertise here,contact us
dot image