ആയുര്‍വേദ ആശുപത്രികളില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതില്‍ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ധനകാര്യവകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നിര്‍ദേശം

ആയുര്‍വേദ ആശുപത്രികളില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതില്‍ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
dot image

തിരുവന്തപുരം: ആയുര്‍വേദ ആശുപത്രിയികളിലേക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആ മന്ത്രി കെ മുരളീധരന്‍. നാഷണല്‍ ആയുഷ് മിഷന്‍ മുന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പി ആര്‍ സജിക്കെതിരെയാണ് അന്വേഷണം. ധനകാര്യവകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച ഫയല്‍ ആഭ്യന്തരവകുപ്പിന് കൈമാറി.

കണ്ണൂര്‍ പിണറായിയിലെ ഗവ. ആയുര്‍വേദ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇവിടേക്കെന്ന പേരില്‍ 11.45 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളാണ് വാങ്ങിയത്. നാഷണല്‍ ആയുഷ് മിഷന്‍ മുന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ക്ക് ഇത്രയും തുകയ്ക്കുള്ള ഓര്‍ഡര്‍ നല്‍കാനുള്ള അധികാരമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആര്‍ട്‌കോ (ARTCO) മുഖേനയാണ് ഫര്‍ണിച്ചറുകള്‍ വാങ്ങിയത്. മട്ടന്നൂര്‍, ചാലക്കുടി, വെങ്ങാനൂര്‍ എന്നിവിടങ്ങളിലേക്കും ചട്ടവിരുദ്ധമായി സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ധനകാര്യവകുപ്പ് തല അന്വേഷണം മതിയാകില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചത്.

Content Highlights: A minister has ordered a Vigilance investigation into alleged irregularities in furniture purchases for Ayurveda hospitals.

dot image
To advertise here,contact us
dot image