

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക കോണ്‍ക്ലേവില്‍ യുഡിഎഫില്‍ ഭിന്നത. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോണ്‍ക്ലേവ് ബഹിഷ്‌കരിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട കരട് വിജ്ഞാപന വിഷയത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഇത്തരം ജനദ്രോഹ നടപടികള്‍ ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
കോണ്‍ക്ലേവില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സംസ്ഥാന സെക്രട്ടറി ടി ജെ റോയ് വ്യക്തമാക്കി. കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ഇന്ന് തിരുവമ്പാടിയില്‍ നടക്കുന്ന കോണ്‍ക്ലേവ് വനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി സിദ്ദിഖ്, റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവർ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
Content Highlights: kerala congress joseph faction boycotts state farmers conclave