'റേഞ്ച് റോവർ വിവാദം ഒഴിവാക്കാമായിരുന്നു' ; കെ ഷാജിക്കെതിരെ അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തിരിഞ്ഞുകൊത്തുന്നു എന്നും മുസ്ലിം ലീഗ് നേതൃത്വം

'റേഞ്ച് റോവർ വിവാദം ഒഴിവാക്കാമായിരുന്നു' ; കെ ഷാജിക്കെതിരെ അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം
dot image

തിരുവനന്തപുരം: മന്ത്രി കെ എം ഷാജി ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. റേഞ്ച് റോവര്‍ വിവാദം ഒഴിവാക്കാമായിരുന്നു എന്നും മുസ്ലിം ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു.

വിവാദത്തില്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ബാലിശമായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. മന്ത്രിമാരുടെ വിദേശയാത്ര പാര്‍ട്ടിയെ അറിയിച്ചില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തിരിഞ്ഞുകൊത്തുന്നു എന്നും നേതൃത്വം വ്യക്തമാക്കി. ധാര്‍ഷ്ട്യം, ധൂര്‍ത്ത്, ആഢംബരം തുടങ്ങിയ ആരോപണങ്ങള്‍ ദോഷം ചെയ്യുമെന്നും മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തി.

എന്നാൽ റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ എം ഷാജിയെ ന്യായീകരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത് വന്നിരുന്നു . പശു ചത്താലും മോരിലെ പുളി പോകില്ലായെന്ന് പറയുന്നതുപോലെ ഒരു ദിവസം മാത്രമുണ്ടായ കാര്യത്തിന് ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് പറഞ്ഞാണ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്.

'മന്ത്രിയുടെ ഔദ്യോഗിക വാഹനം തകരാറിലാവുകയും വര്‍ക്ക് ഷോപ്പില്‍ കൊടുക്കുകയും ചെയ്തതോടെ താല്‍ക്കാലികമായി മണ്ഡലത്തില്‍ സഞ്ചരിക്കാനായിരുന്നു സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചത്. നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടിയായിപ്പോയി എന്നതാണ് കുറ്റം. ഷാജിയുടെ വണ്ടി തിരിച്ചുകിട്ടിപ്പോള്‍ തന്നെ മറ്റേ വാഹനം തിരിച്ചുകൊടുക്കുകയും ചെയ്തു. അതോടെ വിവാദം അവസാനിച്ചു', എന്നായിരുന്നു പിഎംഎ സലാമിന്റെ ന്യായീകരണം.

Content Highlights: Muslim League leadership has expressed displeasure over the Range Rover controversy involving Minister K M Shaji, saying the issue could have been avoided.

dot image
To advertise here,contact us
dot image