സർക്കാർ ജിഎസ്ടിയെ ആയുധമാക്കുന്നു; റിപ്പോർട്ടറിന് നോട്ടീസ് കൊടുക്കാൻ സർക്കാരിന് ധൈര്യം ഇല്ല: ടിഎം തോമസ് ഐസക്

വെറുതെ അന്വേഷണം നടത്തി എന്തെങ്കിലും തടഞ്ഞാല്‍ കേസെടുക്കാം എന്നതാണ് നിലയെന്നും തോമസ് ഐസക്

സർക്കാർ ജിഎസ്ടിയെ ആയുധമാക്കുന്നു; റിപ്പോർട്ടറിന് നോട്ടീസ് കൊടുക്കാൻ സർക്കാരിന് ധൈര്യം ഇല്ല: ടിഎം തോമസ് ഐസക്
dot image

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിന് മേലുള്ള ജിഎസ്ടി ആരോപണത്തില്‍ ഒരാഴ്ചയായിട്ടും തന്റെ ചോദ്യത്തിന് സര്‍ക്കാരില്‍ നിന്നും മറുപടിയില്ലെന്ന് മുന്‍ മന്ത്രി ടിഎം തോമസ് ഐസക്. ഈ നിമിഷം വരെ നികുതി ഈടാക്കാനുള്ള നോട്ടീസ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയിട്ടില്ല. ജിഎസ്ടി വെട്ടിച്ചുവെന്ന് ആരോപിച്ച് വിശദീകരണം ചോദിച്ച് സമന്‍സ് കൊടുത്തിരിക്കുകയാണ്. നോട്ടീസ് കൊടുക്കാനുള്ള ധൈര്യം ഇല്ല. അത്രക്ക് അടിസ്ഥാന രഹിതമായ കാര്യമാണ് നടക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

'സപ്ലൈ ഇല്ലെങ്കില്‍ ജിഎസ്ടി ഇല്ല. സപ്ലൈക്ക് വേണ്ടി അഡ്വാന്‍സ് കൊടുക്കുകയും ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യപ്പെടുകയും ചെയ്താല്‍ അതോടെ തീര്‍ന്നു. ബാക്കിയൊന്നും പ്രസക്തമല്ല. അതിനാലാണ് ഇപ്പോഴും നോട്ടീസ് കൊടുക്കാത്തത്. ഹോട്ടലില്‍ കുഴിമന്തി വാങ്ങാന്‍ കയറുന്നു. അഡ്വാന്‍സ് സ്ലിപ്പ് എടുക്കണം. 350 രൂപയും അഞ്ച് ശതമാനം ജിഎസ്ടിയും അടച്ച് ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ മന്തി തീര്‍ന്നുപോയി. ഓര്‍ഡര്‍ കാന്‍സല്‍ ആയാല്‍ നിങ്ങളുടെ പണവും ജിഎസ്ടിയും തിരിച്ചുതരും', ടി എം തോമസ് ഐസക് പറഞ്ഞു.

വെറുതെ അന്വേഷണം നടത്തി എന്തെങ്കിലും തടഞ്ഞാല്‍ കേസെടുക്കാം എന്നതാണ് നില. അതിരുകവിഞ്ഞ മദ്യം സൂക്ഷിച്ചതിനാണ് കേസെടുത്തത്. ഡിജിപി വന്ന് വാദിക്കേണ്ട കേസ് ആണോയെന്ന് ഹൈക്കോടതി തന്നെ ചോദിച്ചു. ഈ സര്‍ക്കാര്‍ ജിഎസ്ടിയെ ആയുധമാക്കുകയാണ്. നാളെയിത് ഏത് നികുതിദായകന്റെ നേരെയും നീട്ടാമെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

Content Highlights: Former minister T M Thomas Isaac said he has not received a response from the government to his question about GST allegations against Reporter Channel even after a week

dot image
To advertise here,contact us
dot image