മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയിലെ മലവെള്ളപ്പാച്ചില്‍; മരണം അഞ്ചായി, തിരച്ചിൽ തുടരുന്നു

തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു

മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയിലെ മലവെള്ളപ്പാച്ചില്‍; മരണം അഞ്ചായി, തിരച്ചിൽ തുടരുന്നു
dot image

മലപ്പുറം: പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ വൈകീട്ട് രണ്ടു പേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങണ് ലഭിച്ചത്. വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ടി കെ നഗറിന്റെ ഭാഗമായ പൊട്ടിക്കലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. പ്രദേശവാസിയായ ഒരു സ്ത്രീയെ കണ്ടെത്താനുണ്ട്.

ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. എന്‍ഡിആര്‍എഫിന്റെ കൂടെ ആര്‍ആര്‍എഫിന്റെ 10 സംഘവും തിരച്ചിലിന്റെ ഭാഗമായിട്ടുണ്ട്. 36 പേരുടെ സംഘം രണ്ട് ബാച്ചായാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്. മന്ത്രി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തും. പ്രദേശവാസിയായ സ്തീയെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. തിരച്ചില്‍ ഊര്‍ജിതമായി തുടരും. എത്രയും പെട്ടെന്ന് അവരെ കണ്ടെത്താനാകും. കൂടുതല്‍ പേരെ കാണാതായെന്ന് പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight : malappuram flood five dead pookkottupalam kottappuzha tourist spot search

dot image
To advertise here,contact us
dot image