വഴിമുട്ടി അതിജീവനം; പ്രളയ ദുരിതാശ്വാസമായ അടിയന്ത ധനസഹായം ലഭിക്കാതെ കുട്ടനാട്ടുകാര്‍, മറുപടിയില്ലാതെ സര്‍ക്കാർ

ആരൊക്കെയാണ് ധനസഹായത്തിനും മറ്റുമുള്ള ഗുണഭോക്തൃ പട്ടികയില്‍ ഉള്ളതെന്നു പോലും വ്യക്തത ഇല്ലാത്ത നിലയിലാണ് ഉള്ളത്

വഴിമുട്ടി അതിജീവനം; പ്രളയ ദുരിതാശ്വാസമായ അടിയന്ത ധനസഹായം ലഭിക്കാതെ കുട്ടനാട്ടുകാര്‍, മറുപടിയില്ലാതെ സര്‍ക്കാർ
dot image

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസം വൈകുന്നു എന്ന് പരാതി. കുട്ടനാട്ടിലെ പ്രളയത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിന്തര ദുരിതാശ്വാസം വഴിമുട്ടിയ നിലയിലാണ്. അതിയന്തര ധനസഹായമായി പ്രഖ്യാപിച്ച 10000 രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. പ്രളയം ബാധിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന് മറുപടിയില്ലെന്നാണ് ഇവരുടെ പരാതി. കുട്ടനാട്ടിലെ ചമ്പക്കുളം പ്രദേശത്ത് സ്ഥല പരിശോധന പോലും നടന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആരൊക്കെയാണ് ധനസഹായത്തിനും മറ്റുമുള്ള ഗുണഭോക്തൃ പട്ടികയില്‍ ഉള്ളതെന്നു പോലും വ്യക്തത ഇല്ലാത്ത നിലയിലാണ്.

പ്രളയജലം കുട്ടനാടിനെ മുക്കിയിട്ട് ഏതാണ്ട് 52 ദിവസം പിന്നിടുകയാണ്. എംഎല്‍എ റെജി ചെറിയാന്‍ അടക്കം ഉടന്‍ ധനസഹായം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കൊക്കെയാണ് അത് കൊടുക്കേണ്ടത് എന്നുപോലും അധികൃതര്‍ക്ക് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് എംഎല്‍എയുടെ വാഗ്ദാനം എന്നാണ് ഉയരുന്ന വിമര്‍ശനം. പ്രദേശത്തെ പല വീടുകളും പൂര്‍ണമായി നശിച്ച അവസ്ഥയിലാണ്. വിണ്ടുകീറി ഏത് സമയവും നിലംപൊത്തും എന്ന നിലയിലുള്ള വീടുകളിലാണ് ഇവിടെ ഉള്ള മനുഷ്യര്‍ ജീവിക്കുന്നത്. ഫീല്‍ഡ് വേരിഫിക്കേഷന് ആരും ഇതുവരെ എത്തിയിട്ടില്ലെന്നാണ് പ്രദേസവാസികള്‍ പറയുന്നത്. ചോര്‍ന്ന് വീഴുന്ന വേള്ളം ശേഖരിക്കാന്‍ വീടിനകത്ത് പലയിടങ്ങളില്‍ പാത്രങ്ങള്‍ വെച്ചാണ് ഇവര്‍ ജീവിക്കുന്നത്.

ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷ ആരാണ് വാങ്ങേണ്ടത് എന്നതില്‍ പോലും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവില്‍ പോലും ഇത് വ്യക്തമായി സൂചിപ്പിക്കുന്നില്ല എന്നതും ഗൗരവമാണ്. അതിനാല്‍ അപേക്ഷ ആരും കൈപ്പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പഞ്ചായത്ത് അംഗങ്ങള്‍ അപേക്ഷ സ്വീകരിക്കുന്ന നിലയുണ്ടായി. എന്നാല്‍ അവിടെ നിന്ന് പിന്നെ എവിടേക്കാണ് അപേക്ഷ പോകേണ്ടത് എന്നതില്‍ വ്യക്തത ഇല്ലാതെ മെമ്പര്‍മാരുടെ കൈയില്‍ അപേക്ഷ ഇരുന്നു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന സാഹചര്യവുമുണ്ടായെന്നും കുട്ടനാട്ടുകാര്‍ വിശദീകരിക്കുന്നുണ്ട്.

പഞ്ചായത്ത് സെക്രട്ടറി പോലും ഇടപെടാത്ത സ്ഥിതിയാണ്. 41,000 പേരാണ് ഏകദേശം അപേക്ഷകരായി ഉള്ളത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ അടക്കമുള്ള വീടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴും വെള്ളക്കെട്ടുള്ള നിലയിലാണ് ഈ വീടുകളുള്ളത്. അപകടംപറ്റി ചികിത്സയിലുള്ളവരും മാരക രോഗങ്ങളുള്ളവരുമടക്കം ഇത്തരം സാഹചര്യത്തില്‍ ഇവിടെ താമസിക്കുന്നുണ്ട്. ശൗചാലയം ഉല്‍പ്പടെ വെള്ളം കയറി നശിച്ച അവസ്ഥയിലാണുള്ളത്. ദിവസവേദനത്തിന് ജോലി ചെയ്യുന്നവരാണ് കഷ്ടത്തിലായിരിക്കുന്നത്. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴും ബന്ധപ്പെട്ട മന്ത്രിയുടെയും എംഎല്‍എയുടേയും വിദേശ യാത്രകള്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

Content Highlights: Complaints have emerged over delays in providing emergency flood relief to residents affected by the Kuttanad floods. Many reportedly have not received the announced ₹10,000 assistance even two months after the floods. Residents of Champakulam say field inspections have not been conducted, while there is also uncertainty over the beneficiary list for financial assistance.

dot image
To advertise here,contact us
dot image