ഡല്‍ഹിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം; ആളപായമില്ല

കുടുങ്ങിക്കിടന്നവരെ പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി

ഡല്‍ഹിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം; ആളപായമില്ല
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. അലിപൂര്‍ പ്രദേശത്ത് രാവിലെ 11:03 ഓടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത്. കുടുങ്ങിക്കിടന്നവരെ പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Also Read:

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കോൺക്രീറ്റിന് താങ്ങായി നിർത്തിയിരുന്ന ഷട്ടറിംഗ് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കൂടുതല്‍ പരിശോധന നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: delhi building collapses again in alipur area

dot image
To advertise here,contact us
dot image