മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണം; പ്രതിഷേധവുമായി കെജെയു

മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് കെജെയു പറഞ്ഞു

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണം; പ്രതിഷേധവുമായി കെജെയു
dot image

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ അടക്കം ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത് പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായി കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിലെ ന്യൂസ് ഡെസ്‌കില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തുകയും മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ച സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെജെയു കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

നടപടി ഗൗരവമായി കാണേണ്ടതാണെന്ന് കെജെയു ജില്ലാ പ്രസിഡന്റ് ഇ എം ബാബുവും സെക്രട്ടറി ബൈജു വയലിലും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങളും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും പാലിക്കപ്പെടണം. പരിശോധനയ്ക്ക് പിന്നിലെ കാരണം, നിയമപരമായ അധികാരം, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സാഹചര്യം തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് വ്യക്തമായ വിശദീകരണം നല്‍കണമെന്നും കെജെയു ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഒഴിവാക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും കജെയു ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരിലായിരുന്നു പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഡിജിപി അറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്.

പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെയായി സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടര്‍ന്നിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ഉള്‍പ്പടെ പിടിച്ചുവെക്കുകയായിരുന്നു. പിന്നാലെ റിപ്പോര്‍ട്ടര്‍ ലൈഫില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരെ അവിടെ നിന്ന് ഇറക്കി വിടുകയും മാധ്യമ പ്രവര്‍ത്തകരുടെ കസേരയില്‍ ഇരുന്ന് എസിപി പരിശോധന നടത്തുകയും ചെയ്തു. ലാത്തി അടക്കം കയ്യിലേന്തി നിരവധി പൊലീസുകാര്‍ ഓഫീസില്‍ ഇരച്ചു കയറുകയും ചെയ്തു.

Content Highlights: The Kerala Journalists Union Kozhikode district committee has protested the police search conducted at Reporter TV’s Kochi head office, including the news desk. The committee said journalists were asked to leave during the proceedings and raised concerns over police personnel conducting the search from journalists’ workstations and taking their personal mobile phones into custody.

dot image
To advertise here,contact us
dot image