മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

വൈകിട്ട് അഞ്ച് മണി മുതലാണ് ഗതാഗത നിയന്ത്രണം

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
dot image

കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. വൈകിട്ട് അഞ്ച് മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. വൈദ്യരങ്ങാടി- രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതല്‍ കുന്നമംഗലം-മടവൂര്‍ വരെയും പൂര്‍ണ ഗതാഗത നിയന്ത്രണമുണ്ടാകും. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പൊലീസ് ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വയനാട് ഭാഗത്തുനിന്ന് വരുന്നവര്‍ താമരശ്ശേരി-ബാലുശ്ശേരി-നന്മണ്ട-എരഞ്ഞിപ്പാലം വഴിയാണ് കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കേണ്ടത്. കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്നവര്‍ പടനിലം-കളരിക്കണ്ടി-വരട്ട്യാക്ക്-പെരിങ്ങളം വഴിയും മുക്കം ഭാഗത്ത് നിന്ന് വരുന്നവര്‍ ചെത്തുകടവ്-പെരിങ്ങളം വഴിയും കോഴിക്കോട് നഗരത്തിലേക്ക് എത്തണം.

കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ എലത്തൂര്‍-പാവങ്ങാട്-നടക്കാവ് വഴിയുള്ള റോഡ് വഴിയും യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് വരുന്നവര്‍ ഇടിമൂഴിക്കല്‍-രാമനാട്ടുകര-ഫറോക്ക്- ചെറുവണ്ണൂര്‍ വഴിയും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണമെന്നാണ് നിര്‍ദ്ദേശം. എയര്‍പോര്‍ട്ട്- റെയില്‍വെ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് നേരത്തെ യാത്രക്രമീകരിക്കണമെന്നും ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മലാപ്പറമ്പ് മുതല്‍ കുന്നമംഗലം -മടവൂര്‍ വരെയുളള റോഡുകളില്‍ യാതൊരു വിധ വാഹന പാര്‍ക്കിങ് അനുവദിക്കുന്നില്ലെന്നും അറിയിപ്പുണ്ട്.

Content Highlight : Traffic restrictions will be imposed in Kozhikode city from tomorrow evening in connection with the Malaysian Prime Minister’s visit

dot image
To advertise here,contact us
dot image