ട്രഷറിയിലേക്ക് നല്‍കിയ കത്തില്‍ പിഴവ്; മൂന്ന് മാസമായി എംഎല്‍എ പെന്‍ഷന്‍ ലഭിക്കാതെ എം കെ മുനീര്‍

എജീസ് ഓഫീസില്‍ നിന്ന് തിരുത്തി ലെറ്റര്‍ നല്‍കിയിട്ടും പെന്‍ഷന്‍ ലഭിച്ചില്ല

ട്രഷറിയിലേക്ക് നല്‍കിയ കത്തില്‍ പിഴവ്; മൂന്ന് മാസമായി എംഎല്‍എ പെന്‍ഷന്‍ ലഭിക്കാതെ എം കെ മുനീര്‍
dot image

കോഴിക്കോട്: മൂന്ന് മാസമായി മുന്‍ മന്ത്രി എം കെ മുനീറിന് എംഎല്‍എ പെന്‍ഷന്‍ ഇല്ല. ഏജീസ് ഓഫീസില്‍ നിന്ന് ട്രഷറിയിലേക്ക് നല്‍കിയ കത്തിലെ പിഴവ് ആണ് പെന്‍ഷന്‍ കുടിശ്ശികയാവാന്‍ കാരണം. എം കെ മുനീറിന്റെ പേരിന് പകരം കെ ബാബുവെന്നാണ് കത്തില്‍ ടൈപ്പ് ചെയ്തിരിക്കുന്നത്. എജീസ് ഓഫീസില്‍ നിന്ന് തിരുത്തി ലെറ്റര്‍ നല്‍കിയിട്ടും പെന്‍ഷന്‍ ലഭിച്ചില്ല.


ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതിലും എം കെ മുനീര്‍ കടുത്ത അതൃപ്തിയിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമാപന സമ്മേളനത്തില്‍ നിന്നാണ് മുനീര്‍ വിട്ടുനിന്നത്. കോഴിക്കോട് ഉണ്ടായിരുന്നിട്ടും സമ്മേളനത്തിലെത്തിയില്ല എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കാബിനറ്റ് പദവിയുടെ കാര്യത്തില്‍ ധാരണയായത്.

Content Highlights: Former minister M K Muneer has reportedly not received his MLA pension for the past three months

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us