തിരുവോണ സദ്യ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല; മന്ത്രിയെ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം എന്നും കെ ജയകുമാര്‍

തിരുവോണ സദ്യ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല; മന്ത്രിയെ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
dot image

തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തില്‍ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. തിരുവോണ സദ്യ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. 3000 ഭക്തര്‍ക്ക് ഓണസദ്യ നല്‍കി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം എന്നും കെ ജയകുമാര്‍ പറഞ്ഞു.

ഓണസദ്യ നല്‍കുന്നതില്‍ എല്ലാ മുന്നൊരുക്കങ്ങളും പാലിച്ചിട്ടുണ്ട്. തിരുവോണ സദ്യയെ പറ്റി ആവശ്യമില്ലാത്ത ദുരൂഹത പരത്തേണ്ട. ഇത്തവണ സദ്യ നടത്താന്‍ പൊലീസുകാരും മേല്‍ശാന്തിയും മുന്നോട്ട് വന്നില്ല. ജീവനക്കാര്‍ പണം പിരിച്ച് സദ്യ നടത്തുന്നത് ദേവസ്വം ബോര്‍ഡ് വേണ്ടെന്ന് വെച്ചിരുന്നു. മെസില്‍ കൊടുത്ത സദ്യ 3000 ഭക്തര്‍ കഴിച്ചുവെന്നും കെ ജയകുമാര്‍ പറഞ്ഞു.

സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമായിരുന്നു മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: Devaswom President K Jayakumar has contradicted Devaswom Minister K Muraleedharan over the controversy surrounding the Onasadya at Sabarimala.

dot image
To advertise here,contact us
dot image