

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റേതെങ്കിലും വാഹനത്തില്‍ ഇടിച്ചാണോ, ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല. ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
Content Highlights: A stolen scooter met with an accident in Alappuzha, resulting in the deaths of two people. Police are investigating the incident.