വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി മലയാളി

സുഭാഷ് സാമ്പത്തിക-ബിസിനസ് ഇടപാടുകളില്‍ നിക്ഷേപകരെ വഞ്ചിച്ചെന്നും ക്രിപ്‌റ്റോ കറന്‍സിയിലൂടെ കോടികളുടെ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയത്

വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി മലയാളി
dot image

തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി മലയാളി. യു കെ ആസ്ഥാനമായി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന സുഭാഷ് ജോര്‍ജ് മാനുവലാണ് തനിക്കെതിരെ വസ്തുതാവിരുദ്ധമായ വാര്‍ത്ത നല്‍കിയെന്ന് കാണിച്ച് വക്കീൽ നോട്ടീസ് അയച്ചത്. 10 കോടി രൂപ ചാനൽ നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ സുഭാഷ് ജോർജ് മാനുവൽ ആവശ്യപ്പെടുന്നു.

സുഭാഷ് സാമ്പത്തിക-ബിസിനസ് ഇടപാടുകളില്‍ നിക്ഷേപകരെ വഞ്ചിച്ചെന്നും ക്രിപ്‌റ്റോ കറന്‍സിയിലൂടെ കോടികളുടെ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയത്. തനിക്കെതിരെ സംപ്രേഷണം ചെയ്ത വ്യാജവാര്‍ത്ത ഉടനടി പിന്‍വലിച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്നും നോട്ടീസില്‍ പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

തന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കാത്ത പക്ഷം ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു. വ്യാജവാര്‍ത്തമൂലം തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കും സമൂഹത്തിലുണ്ടായ വ്യക്തിപരമായ പ്രതിച്ഛായയ്ക്കും കനത്ത ആഘാതമാണുണ്ടായത്. യാതൊരുവിധ അടിസ്ഥാനവുമില്ലാതെയുള്ള വാര്‍ത്ത പ്രചരിപ്പിച്ചതോടെ വലിയ സാമ്പത്തിക-മാനസിക നഷ്ടം തനിക്കുണ്ടായെന്നും സുഭാഷ് ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.

Content Highlights: asianet news fake news defamation complaint expatriate malayali legal action

dot image
To advertise here,contact us
dot image