

പാലക്കാട്: പാലക്കാട് നഗരസഭയില്‍ വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ട ശേഷം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പുറത്തേക്ക് പോകുകയായിരുന്നു. കൗണ്‍സിലിലെ വന്ദേമാതരം ആലാപനത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആദ്യചരണം പാടിയതിന് പിന്നാലെ സീറ്റുകളില്‍ ഇരിക്കുകയായിരുന്നു.
അതേസമയം ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലി. ഇന്ന് ചേര്‍ന്ന സ്‌പെഷ്യല്‍ കൗണ്‍സിലിലാണ് സംഭവം. പാലക്കാട് നഗരസഭയിലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും വന്ദേമാതരം ആദ്യ ഭാഗങ്ങള്‍ ചൊല്ലാറുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഓണം വാരാഘോത്തില്‍ ഇന്നലെ വാന്ദേമാതരം പൂര്‍ണമായും ആലപിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതിനിടെയാണ് കൗണ്‍സിലര്‍മാരുടെ ബഹിഷ്‌കരണം.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടയ്ക്ക് വിധേയപ്പെട്ടെന്നാണ് ഡിവൈഎഫ്‌ഐ അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനകള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. എന്നാല്‍ ഉപ രാഷ്ട്രപതി പരിപാടിയില്‍ പങ്കെടുത്തതിനാല്‍ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നല്‍കിയ വിശദീകരണം.
Content Highlights: UDF councillors in Palakkad Municipality boycotted the Vande Mataram rendition during the council meeting. They signed the attendance register and left the council hall without joining the singing. LDF councillors, meanwhile, sang the first stanza before returning to their seats.