

തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകള്‍ക്ക് ഈ ഓണം തുടക്കമാകട്ടെയെന്ന് പിണറായി വിജയന്‍ കുറിച്ചു. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.
'സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ. അശരണര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കരുതലും കൈത്താങ്ങുമായി, നാടിന്റെ പുരോഗതിയില്‍ എല്ലാവര്‍ക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം. കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകള്‍ക്ക് ഈ ഓണം തുടക്കമാകട്ടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍', പിണറായി വിജയന്‍ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രത്യേകിച്ച് വിദേശത്തും ഇന്ത്യയിലും ജീവിക്കുന്ന കേരളീയര്‍ക്കും ഓണം ആശംസകള്‍ എന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കുറിച്ചിരിക്കുന്നത്. സമ്പന്നമായ സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണം. വള്ളം കളി, തനത് കലാരൂപങ്ങള്‍, സംഗീതം, കായിക മത്സരങ്ങള്‍ എന്നിവയെല്ലാം ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതെല്ലാം കേരളത്തിന്റെ മൂല്യങ്ങളും സംസാകരവും വിളിച്ചോതുന്നതാണെന്നും രാഷ്ട്രപതി കുറിച്ചു. ആഘോഷങ്ങള്‍ സന്തോഷവും സമാധാനവും ആരോഗ്യവും നല്‍കുകയും ദേശീയ പുരോഗതിക്ക് അനിവാര്യമാണെന്നും രാഷ്ട്രപതി കുറിച്ചു.
Content Highlights: Opposition Leader Pinarayi Vijayan has extended Onam greetings to the people, wishing everyone happiness, prosperity and togetherness