കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് കിടങ്ങഴി യു അബ്ദുറഹീം മുസ്ലിയാര്‍ അന്തരിച്ചു

ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് കിടങ്ങഴി ജുമാ മസ്ജിദില്‍ നടക്കും

കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് കിടങ്ങഴി യു അബ്ദുറഹീം മുസ്ലിയാര്‍ അന്തരിച്ചു
dot image

മലപ്പുറം: മുസ്ലിം പണ്ഡിതനും കേരള ജംഇയത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റുമായ കിടങ്ങഴി യു അബ്ദുറഹീം മുസ്ലിയാര്‍(85)അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരുവര്യനാണ്. കിടങ്ങഴി മഹല്ല് മുന്‍ പ്രസിഡന്റും വലിയോറ ദാറുല്‍ മആരിഫ് കോളജ് പ്രിന്‍സിപ്പാളുമാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് കിടങ്ങഴി ജുമാ മസ്ജിദില്‍ നടക്കും.

Content Highlights: Muslim scholar and Kerala Jamiathul Ulama state president Kidangazhi U Abdurahim Musliyar has passed away at the age of 85

dot image
To advertise here,contact us
dot image